HomeKeralaമാലിന്യമുക്തകേരളം: ക്യാമ്പയിനിന് തുടക്കം

മാലിന്യമുക്തകേരളം: ക്യാമ്പയിനിന് തുടക്കം

മാലിന്യമുക്തകേരളം ക്യാമ്പയിന്റെ ഭാഗമായി തൃശൂർ കളക്ടറേറ്റിൽ ജീവനക്കാരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോമ്പൗണ്ടിൽ ശുചികരണ പ്രവർത്തനം നടത്തി. കലക്ടർ വി ആർ കൃഷ്ണ തേജ ഉൾപ്പെടെയുള്ളവർ ശുചീകരണത്തിൽ പങ്കെടുത്തു.

കളക്ടറേറ്റ് കോമ്പൗണ്ടിൽ കാട് പിടിച്ച ഭാഗങ്ങൾ വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. കളക്ടറേറ്റ് ജീവനക്കാർക്ക് പുറമെ ഹരിതകർമ്മ സേന അംഗങ്ങൾ, തൃശൂർ കോർപറേഷന്റെ ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരും പങ്കാളിയായി. സന്നദ്ധപ്രവത്തകർ എൻ എസ് എസ്, ടീം കേരളം എന്നീ സംഘടനകൾ വെള്ളം, ഭക്ഷണം തുടങ്ങിയവ വിതരണം ചെയ്തു.

സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും ഹരിത കേരള മിഷനും സംയുക്തമായാണ് മാലിന്യമുക്ത നവകേരളം നടപ്പിലാക്കുന്നത്.

Most Popular

Recent Comments