കേരള സ്‌റ്റോറി എന്ന സിനിമയെ എതിര്‍ത്തവര്‍ ഐഎസ്‌ഐഎസ് അനുകൂലികള്‍ ആണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശ്. സംസ്ഥാനത്ത് സാമുദായിക ഭിന്നിപ്പുണ്ടാക്കിയ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മാപ്പ് പറയണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.
കേരള സ്റ്റോറി സിനിമക്കെതിരെ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. ഐഎസ് റിക്രുട്ട്‌മെന്റ് കേരളത്തില്‍ നടക്കുന്നത് യാഥാര്‍ത്ഥ്യമാണ്. അത് എങ്ങനെ വ്യാജമാകും. ചില മാധ്യമങ്ങളും വ്യാജ അജണ്ട പ്രചരിപ്പിക്കുന്നു. ഐഎസിനെ കേരളം പ്രതിരോധിക്കേണ്ടത് ഒറ്റക്കെട്ടായാണ്.
ഐഎസ് എന്നാല്‍ ഇസ്ലാം എന്നാണ് സിപിഎമ്മും കോണ്‍ഗ്രസും ചിന്തിക്കുന്നത് എങ്കില്‍ അത് ജനങ്ങളോട് പറയണം. ഭീകരവാദികളെ പറയുമ്പോള്‍ അത് ഇസ്ലാമിനെതിരെയാണ് എന്ന് വ്യഖ്യാനിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്നും എം ടി രമേശ് പറഞ്ഞു.