100 കോടി രൂപയുടെ അഴിമതിയാണ് ക്യാമറ ഇടപാടിൽ നടന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൺട്രോൾ റൂമും ക്യാമറയും അടക്കം മുഴുവൻ സാധനങ്ങളും വാങ്ങുന്നതിന് ട്രോയിസ് നൽകിയ പ്രെപ്പോസൽ 57 കോടി രൂപയുടേതാണ്. എന്നിട്ടാണ് 151 കോടി രൂപയ്ക്ക് ടെണ്ടർ നൽകിയത്.
മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു പ്രകാശ് ബാബു കൺസോർഷ്യത്തിന്റെ ആദ്യ യോഗത്തിൽ പങ്കെടുത്തു. പണം നഷ്ട്ടപ്പെട്ട കമ്പനികൾ അത് മടക്കി കിട്ടാൻ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രകാശ് ബാബുവിനെ സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് കൂടി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.