വിശ്വവിഖ്യാതമായ തൃശൂര്‍ പുരത്തിന് കൊടിയേറി. പ്രധാന നടത്തിപ്പുകാരായ തിരുവമ്പാടിയിലും പാറമേക്കാവിലും രാവിലെ നടന്ന കൊടിയേറ്റത്തിന് നൂറുകണക്കിന് പേര്‍ പങ്കാളികളായി. രാവിലെ 10.30നായിരുന്നു തിരുവമ്പാടിയിലെ കൊടിയേറ്റം. 11.30ന് പാറമേക്കാവിലും കൊടിയേറി.
ഘടക ക്ഷേത്രങ്ങളായ ലാലൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം. ചൂരക്കാട്ടുകാവ്, നെയ്തലക്കാവ് എന്നിവിടങ്ങളിലും പൂര പതാക ഉയര്‍ന്നു.
തൃശൂര്‍ക്കാര്‍ക്ക് ഇനി പൂരച്ചാടാണ്. കണ്ണും കാതും മനസ്സും ശരീരവും അവര്‍ സ്വരാജ് റൗണ്ടിലും വടക്കുംനാഥനിലും അര്‍പ്പിക്കും. ഈമാസം 30നാണ് പൂരമെങ്കിലും നഗരം പൂരത്തിരക്കിലായി. പൂരത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനത്തിന് ആയിരങ്ങളാണ് എത്തുന്നത്. സുരക്ഷക്കായി എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.