“അവർ വീട്ടിൽ വേണ്ടുവോളം കിടന്നുറങ്ങട്ടെ.. ആരും ഉണർത്താൻ പോകണ്ട. അവരുടെ ഫോണിൽ വിളിക്കുകയും വേണ്ട..”
പ്രശസ്ത സിനിമ നിർമാതാവും, ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ഷിബു ജി സുശീലൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധയാകർഷിക്കുകയാണ്. സിനിമയിൽ യുവ തലമുറയിലെ താരങ്ങൾ സിനിമ ലോകത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന രീതിയിലാണ് കുറിപ്പ്.
പലരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷം സ്വന്തം അഭിപ്രായം എന്ന രീതിയിലാണ് ഷിബു ജി സുശീലൻ ഈ കുറിപ്പ് പങ്കുവെക്കുന്നത്. അണിയറ പ്രവർത്തകർ യുവ തലമുറയിലെ നടന്മാരോട് എന്തോ തെറ്റ് ചെയ്തു എന്നാ രീതിയിൽ ആണ് അവർ പ്രതികരിക്കുന്നത്. വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുക, ഷൂട്ടിഗിന് സമയത്ത് എത്തിരിക്കുക തുടങ്ങി ദ്രോഹം മാത്രം ചെയ്യുന്ന ഇവരെ അവരുടെ വഴിക്ക് വിടുക എന്നാണ് ഷിബു ജി സുശീലന്റെ അഭിപ്രായം.
സിനിമയേ അപമാനിക്കുന്ന ഇങ്ങനെ ഉള്ളവരെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി കാശ് കൊടുക്കേണ്ട കാര്യം ഇല്ലെന്നും ഇദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.