HomeKeralaഎന്‍ഡിഎ വിപുലമായേക്കും, ജോണി നെല്ലൂരിൻ്റെ പുതിയ പാര്‍ടി വരുന്നു

എന്‍ഡിഎ വിപുലമായേക്കും, ജോണി നെല്ലൂരിൻ്റെ പുതിയ പാര്‍ടി വരുന്നു

കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂര്‍ പുതിയ പാര്‍ടി ഉണ്ടാക്കും. ക്രൈസ്തവ വിഭാഗത്തിന് സ്വാധീനമുള്ള പാര്‍ടിക്ക് ബിജെപി സഹായവും ഉണ്ടാകും എന്നാണറിയുന്നത്. വരുന്ന ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ടി രൂപികരിക്കും.

നിലവില്‍ യുഡിഎഫ് സെക്രട്ടറി കൂടിയാണ് ജോണി നെല്ലൂര്‍. കേരള കോണ്‍ഗ്രസ് ഡപ്യൂട്ടി ചെയര്‍മാനുമാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നു എന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ജോണി നെല്ലൂര്‍ പറഞ്ഞത്. കേരള കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വവും രാജിവെച്ചിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നല്‍കിയിരുന്ന യുഡിഎഫില്‍ നിന്ന് ഏറെ മാറിയാണ് ഇപ്പോഴത്തെ മുന്നണിയുടെ പോക്കെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. മറ്റ് പാര്‍ടികളോടുള്ള സമീപനവും അവര്‍ക്കുള്ള അംഗീകാരവും ഇപ്പോള്‍ ലഭിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. എന്നാല്‍ ജോണി നെല്ലൂരിന്റെ രാജി യുഡിഎഫിന് ഒരു പോറലും ഉണ്ടാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കുന്ന പാര്‍ടി ഭാവിയില്‍ എന്‍ഡിഎയുടെ ഭാഗമായേക്കും. ഇപ്പോള്‍ തന്നെ ക്രൈസ്തവ സഭാ നേതൃത്വം ബിജെപിയുമായി സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്. പുതിയ പാര്‍ടിക്കും സഭകളുടെ സഹായം ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്തായാലും വരുന്ന ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ വ്യക്തമായ മുന്നേറ്റം കൈവരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ബിജെപിയുടെ തന്ത്രങ്ങളില്‍ സിപിഎം, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഒരേ പോലെ ആശങ്കയിലാണ്.

Most Popular

Recent Comments