തൃശൂര്‍ പ്രസ്‌ക്ലബ് ഇഫ്താര്‍ സംഗമം നടത്തി

0

റംസാന്‍ കാലത്തെ സൗഹൃദ ഒത്തുചേരലിന്റെ ഭാഗമായി തൃശൂര്‍ പ്രസ്‌ക്ലബ് ഒരുക്കിയ ഇഫ്താര്‍ സംഗമം പ്രൗഢമായി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.

മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, മേയര്‍ എം കെ. വര്‍ഗീസ്, കളക്ടര്‍ വി ആര്‍ കൃഷ്ണതേജ, മാര്‍ ഔഗിന്‍ കുരിയാക്കോസ് മെത്രാപ്പോലീത്ത, കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍, കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ്, എസ്‌കെഎസ്എസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് വാഫി, കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, എം.എസ്. സമ്പൂര്‍ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെയുഡബ്ല്യൂജെ ജില്ലാ പ്രസിഡന്റ് ഒ. രാധിക അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പോള്‍ മാത്യു സ്വാഗതം പറഞ്ഞു. സീനിയര്‍ ജര്‍ണലിസ്റ്റുകളും മാധ്യമ പ്രവര്‍ത്തകരും സംഗമത്തിലും സ്‌നേഹ വിരുന്നിലും പങ്കെടുത്തു.