HomeKeralaകേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളും പഠിക്കണം: തൃശൂർ  കളക്ടര്‍

കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളും പഠിക്കണം: തൃശൂർ  കളക്ടര്‍

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം സംഗമങ്ങള്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലുള്ളവരും കണ്ടു പഠിക്കണമെന്ന് തൃശൂർ  കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ. പ്രസ്‌ക്ലബ് ഒരുക്കിയ ഇഫ്താര്‍ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തന്റെ സ്ഥലമായ തെലുങ്കാനയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്  ഇത്തരം സംഗമങ്ങള്‍ നടത്താന്‍ സാധിക്കാറില്ല. അവര്‍ക്ക്  ഒരുമിച്ച് നില്‍ക്കാന്‍ പോലും സാധിക്കാറില്ല. എല്ലാ പത്രങ്ങളും ഓരോ പാര്‍ട്ടികളുടെയും മറ്റും ഭാഗമായിരിക്കും. എന്നാല്‍ ഇവിടെ അങ്ങനെയല്ല.

വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ടെങ്കിലും എല്ലാവരും ഒരുമിച്ച് കൂടുന്നത് ഏറെ ശ്രദ്ധേയമാണ്. ഇവിടെയുള്ള ഒത്തൊരുമ ഒരു പാഠമാണെന്നും കളക്ടര്‍ പറഞ്ഞു.

Most Popular

Recent Comments