കോഴിക്കോട് ഓടുന്ന തീവണ്ടിയില്‍ നടന്ന തീവെയ്പ്പ് ആക്രമണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൂക്ഷ്മമായി പരിശോധിക്കുന്നു. അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കണോ എന്ന കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കും. ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരമൊരു സംഭവം എന്നതിനാല്‍ ഭീകരാക്രമണ സാധ്യതയും ആഭ്യന്തരമന്ത്രാലയം തള്ളുന്നില്ല.
സംസ്ഥാന ഡിജിപി അനില്‍കാന്ത് ഇന്ന് സംഭവസ്ഥലത്ത് എത്തുന്നുണ്ട്. അന്വേഷണം നേരിട്ട് വിലയിരുത്താനാണ് അദ്ദേഹം എത്തുന്നത്. ഇന്നലെ രാത്രിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സപ്രസിലെ ഡി1 കോച്ചിലാണ് തീവെയ്പ്പ് നടന്നത്. ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ചെത്തിയ 25 വയസ്സുള്ള യുവാവാണ് ആക്രമണം നടത്തിയത്. കയ്യില്‍ കരുതിയിരുന്ന കുപ്പിയില്‍ നിന്നും പെട്രോള്‍ വലിച്ചെറിഞ്ഞ ശേഷം തീ കൊളുത്തുകയായിരുന്നു. തീപടര്‍ന്നതോടെ രക്ഷപ്പെടാനായി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ മൂന്ന് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കുണ്ട്യ ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
ആക്രമിയുടേതെന്ന് കരുതുന്ന മൊബൈല്‍ ഫോണും ഹിന്ദിയിലെഴുതിയ ബുക്കുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആസൂത്രിത അക്രമമാണ് നടന്നതെന്നാണ് പൊലീസ് കരുതുന്നത്. യാതൊരു പ്രകോപനവും കൂടാതെയാണ് ഇയാള്‍ അക്രമം നടത്തിയത്.