വയനാട് എംപി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ വയനാട് എംപി ഇല്ലാത്ത അവസ്ഥയായി.
ഇത് പ്രതീക്ഷിച്ചതാണെന്ന് കെ സി വേണുഗോപാല്‍ എംപി പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെ വേട്ടയാടുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു. ഗുജറാത്തിലെ വിചാരണ കോടതി വിധിയിലേക്ക് എത്തിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് വലിയ പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
എന്നാല്‍ കേസ് നടത്തിപ്പില്‍ പാളിച്ചയുണ്ടായെന്ന് കരുതുന്നവരുമുണ്ട്.
അപ്പീലിലും കോടതികളിലും വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം നഷ്ടമായത് പ്രതീക്ഷിക്കുന്നതിലും വലിയ തിരിച്ചടിയാണ്.