മുഖ്യമന്ത്രി എന്തേ കേസ് കൊടുക്കുന്നില്ല: കെ സുധാകരന്‍

0

സ്വപ്‌ന സുരേഷ് ഇത്രയൊക്കെ പറഞ്ഞിട്ടും മുഖ്യമന്ത്രി എന്തേ കേസ് കൊടുക്കുന്നില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മടിയില്‍ കനം ഉള്ളതുകൊണ്ടാണ് കേസ് കൊടുക്കാന്‍ ഭയം.

എം വി ഗോവിന്ദന്‍ സ്വപ്‌നക്കെതിരെ കേസ് കൊടുത്തു. മടിയില്‍ കനം ഇല്ലാത്തതു കൊണ്ടാണ് അദ്ദേഹം കേസ് കൊടുത്തത്. ഗോവിന്ദന്‍ അഴിമതിക്കാരനല്ലെങ്കിലും അഴിമതിക്കാരനായ പിണറായി വിജയന് ചൂട്ടുപിടിക്കുകയാണ്. ഇതിലാണ് വിമര്‍ശനം. പിണറായി വിജയന്റെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് എം വി ഗോവിന്ദന്‍ കാണിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.