രാജ്യത്തെ സാധാരണക്കാരന് വീണ്ടും ഇടിത്തീയുമായി റിസര്‍വ് ബാങ്ക്. നിലവില്‍ നികുതി ഭാരത്താല്‍ നടുവൊടിഞ്ഞ സാധാരണക്കാരന് ഇടിത്തീയുമായി റിസര്‍വ് ബാങ്കും. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് കൂട്ടി. റിപ്പോ നിരക്ക് 0.25 ശതമാനമാണ് ആര്‍ബിഐ വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ 6.5 ശതമാനമായി.
റിപ്പോ നിരക്കിലുണ്ടായ വര്‍ധന കൂടുതലും ബാധിക്കുക വായ്പയെടുത്ത സാധാരണക്കാരെയാണ്. ഭവന, വാഹന വായ്പകളുടെ പലിശ ഉയരും. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ഇത് ആറാം തവണയാണ് വായ്പകളുടെ പലിശ നിരക്ക് ഉയരുന്നത്.