ഗുജറാത്ത് അഥവ ബിജെപി

0

മറ്റെല്ലാ രാഷ്ട്രീയ പാര്‍ടികളേയും നിഷ്പ്രഭവമാക്കി ഗുജറാത്തില്‍ ബിജെപിയുടെ തേരോട്ടം. ഭരണ വിരുദ്ധ വികാരത്തില്‍ ബിജെപി തകരും എന്ന പ്രതിപക്ഷ പാര്‍ടികളുടെ സ്വപ്‌നം വോട്ടില്‍ തകര്‍ത്ത് ഗുജറാത്തിലെ ജനങ്ങള്‍. ഇതോടെ ഏഴാമതും ബിജെപി മന്ത്രിസഭ തന്നെ അധികാരത്തില്‍ വരും. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന വ്യക്തിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി.

99 സീറ്റായിരുന്നു കഴിഞ്ഞ തവണ ഗുജറാത്തില്‍ ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി അത് 150 കടന്ന് 159ല്‍ ലീഡ് ഉയര്‍ത്തി നില്‍ക്കുകയാണ്. എന്തായാലും 150 സീറ്റെങ്കിലും ബിജെപിക്ക് ലഭിക്കും എന്നാണ് പൊതുവെ കരുതുന്നത്. പഞ്ചാബിന് പിന്നാലെ ഗുജറാത്ത് എന്ന മുദ്രാവാക്യം ഉയര്‍ത്തി എത്തിയ എഎപിക്ക് ചലനമുണ്ടാക്കാനായില്ല. നിലവില്‍ 5 സീറ്റില്‍ മാത്രമാണ് അവരിപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ വോട്ടിംഗ് ശതമാനത്തില്‍ വന്‍ വര്‍ധനയുണ്ടാക്കാന്‍ എവര്‍ക്കായി. ഇത് ഭാവി രാഷ്ട്രീയത്തിന്റെ കൃത്യമായ സൂചനയാണ്.

ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ നില അതി ദയനീയമാണ്. നാല്‍പ്പതിലധികം സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് നിലവില്‍ 15 ഇടത്ത് മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. മറ്റുള്ളവര്‍ക്ക് മൂന്നിടത്ത് ലീഡുണ്ട്.