തന്നില്‍ അര്‍പ്പിതമായ അധികാരം പുറത്തെടുത്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വകലാശാലയിലെ 15 അംഗങ്ങളെയാണ് തന്റെ സവിശേഷ അധികാരം ഉപയോഗിച്ച് അയോഗ്യരാക്കിയത്.
വിസി നിര്‍ണയ സമിതിയിലേക്കുള്ള കേരള സര്‍വകലാശാ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇടതു അംഗങ്ങള്‍ സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഇവരെയാണ് ഗവര്‍ണര്‍ പിന്‍വലിച്ചത്. ചാന്‍സലറെന്ന നിലയില്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അയോഗ്യരാക്കിയത്.