HomeFilmആദിപുരുഷ് ടീസർ ത്രീഡി പതിപ്പിൻ്റെ പ്രത്യേക പ്രദർശനം ഒരുക്കി അണിയറ പ്രവർത്തകർ

ആദിപുരുഷ് ടീസർ ത്രീഡി പതിപ്പിൻ്റെ പ്രത്യേക പ്രദർശനം ഒരുക്കി അണിയറ പ്രവർത്തകർ

രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന പ്രഭാസിൻ്റ ത്രിഡി ചിത്രം ആദിപുരുഷ് ടീസർ ത്രിഡി പതിപ്പിൻ്റെ പ്രത്യേക പ്രദർശനം ഒരുക്കി അണിയറ പ്രവർത്തകർ. ആന്ധ്രയിലെയും തെലങ്കാനയിലെയും എഴുപതോളം തിയറ്ററുകളിലായാണ് താരത്തിൻ്റെ ആരാധകർക്ക് വേണ്ടി ത്രിഡി ടീസർ പ്രദർശിപ്പിച്ചത്. വൻ സ്വീകാര്യതയാണ് ത്രിഡി ടീസറിന് ലഭിച്ചത്. നേരത്തെ തെലുഗു മാധ്യമങ്ങള്‍ക്കായി ഹൈദരാബാദിലെ എഎംബിയില്‍ പ്രത്യേക പ്രദര്‍ശനവും നടത്തിയിരുന്നു.

മാധ്യമപ്രവർത്തകർക്കു വേണ്ടി നടത്തിയ പ്രദർശനത്തിന് നടൻ പ്രഭാസും സംവിധായകൻ ഓം റൗട്ടും ഉൾപ്പടെ നിരവധി അണിയറപ്രവർത്തകരും എത്തിയിരുന്നു. ആവേശത്തോടെ ടീസറിന്റെ ത്രിഡി ടീസർ കാണുന്ന പ്രഭാസിന്റേയും ഓം റൗട്ടിന്റേയും വിഡിയോയും പുറത്തുവന്നു.
താൻ ആദ്യമായാണ് സിനിമയുടെ 3ഡി പതിപ്പ് കാണുന്നതെന്നും ടീസർ കണ്ടപ്പോൾ താന്നൊരു കൊച്ചുകുട്ടിയെപ്പോലെ ആയെന്നുമായിരുന്നു പ്രഭാസിന്റെ പ്രതികരണം. അതിഗംഭീരമായ അനുഭവം. മൃഗങ്ങളും മറ്റും നമ്മുടെ അരികിലേക്ക് വരുന്ന പോലെ. ഇതുപോലൊരു സാങ്കേതിക വിദ്യ ഇന്ത്യയില്‍ തന്നെ ആദ്യമാണ്. ഈ സിനിമ ബിഗ് സ്ക്രീനിനു വേണ്ടി ഒരുക്കിയിരിക്കുന്നതാണ്. അതും 3 ഡിയിൽ- താരം പറഞ്ഞു.
ആദിപുരുഷ് തിയറ്റര്‍ സിനിമയാണെന്നും, പ്രഭാസും ഓം റാവുത്തും ഈ ചിത്രത്തിനായി വളരെ കഠിനാധ്വാനം ചെയ്തുവെന്നും നിര്‍മ്മാതാവ് ഭൂഷണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ത്രീഡി ടീസറിലെ പ്രതീക്ഷകളായിരുന്നു സംവിധായകന്‍ ഓം റൗട്ടും, നിര്‍മ്മാതാവ് രാജേഷ് നായരും പങ്കുവെച്ചത്.

ഒരു ആരാധകനെപ്പോലെ ഞാന്‍ ആദിപുരുഷ് ടീസറിനായി ആവേശത്തോടെ കാത്തിരുന്നുവെന്നായിരുന്നു നിര്‍മ്മാതാക്കളിലൊരാളായ ദില്‍ രാജുവിന്റെ അഭിപ്രായം.

ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക പ്രവര്‍ത്തകരെയും, സാങ്കേതിക വിദ്യയുമുപയോഗിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 12 ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ഈ ഇതിഹാസ സിനിമയില്‍ കൃതി സനോന്‍ സീതയായും സെയ്ഫ് അലി ഖാന്‍ രാവണനായും സണ്ണി സിംഗ് ലക്ഷ്മണനായി വേഷമിടുന്നു. ആദിപുരുഷ് നിര്‍മ്മിക്കുന്നത് ടി-സീരീസ്, ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്, 2023 ജനുവരി 12-ന് റിലീസ് ചെയ്യും.

Most Popular

Recent Comments