HomeIndiaപോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു

രാജ്യത്തിന് ഭീഷണിയായി വളര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന തീവ്രവാദ സംഘടനയെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന് പുറമെ അവരുടെ എട്ട് അനുബന്ധ സംഘടനകള്‍ക്കും നിരോധനം ബാധകമാണ്.

രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി എടുത്തത്. ഭീകര പ്രവര്‍ത്തനം നടത്തുന്ന സംഘടനയുടെ ഓഫീസുകളും നേതാക്കളുടെ വീടുകളും കഴിഞ്ഞ ദിവസങ്ങളിലാണ് റെയ്ഡുകള്‍ നടത്തിയിരുന്നു. ഇതില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. ഭീകരരുടെ ആസ്ഥാനമായ കേരളത്തില്‍ നിന്നാണ് കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റിനും റെയ്ഡിനും എതിരെ പിഎഫ്‌ഐ നടത്തിയ കേരള ഹര്‍ത്താലില്‍ വ്യാപക അക്രമം അരങ്ങേറി. വാളും പെട്രോള്‍ ബോംബുകളും അടക്കമുള്ള ആയുധങ്ങള്‍ സഹിതമാണ് ഭീകരര്‍ അഴിഞ്ഞാടിയത്. ഇതിനെതിരെയുള്ള നടപടികള്‍ നടക്കുന്നതിനിടയിലാണ് ഭീകര പ്രസ്ഥാനത്തെ നിരോധിച്ചത്.

Most Popular

Recent Comments