HomeIndiaകോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. രാത്രി എട്ടിനായിരുന്നു അന്ത്യം.

സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് കണ്ണൂരില്‍ നടക്കും. ചെന്നൈയില്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കോടിയേരി. ഞായറാഴ്ച ഉച്ചക്ക് തലശ്ശേരിയിയില്‍ എത്തുന്ന മൃതദേഹം ഉച്ചതിരിഞ്ഞ് മൂന്നുമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും.

മൂന്ന് തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി അഞ്ചുതവണ തലശ്ശേരിയില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. സൗമ്യനായ കമ്യൂണിസ്റ്റുകാരനായിരുന്നു എന്നും. വേണ്ടിവന്നാല്‍ പൊലീസ് സ്റ്റേഷനില്‍ ബോംബുണ്ടാക്കും എന്ന പ്രസ്താവന കോടിയേരിക്ക് എന്നും ക്ഷീണമുണ്ടാക്കിയെങ്കിലും സൗമ്യനായി മാത്രമേ കോടിയേരിയെ കേരളം കണ്ടിട്ടുള്ളൂ.

Most Popular

Recent Comments