HomeIndiaബഫര്‍ സോണ്‍ ഉത്തരവ് തിരുത്താൻ കേരളം, വേറെ വഴിയില്ലെന്ന് നിയമോപദേശം

ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താൻ കേരളം, വേറെ വഴിയില്ലെന്ന് നിയമോപദേശം

വനങ്ങള്‍ക്ക് ചുറ്റും ഒരു കിലോ മീറ്റര്‍ ബഫര്‍ സോണായി പ്രഖ്യാപിച്ച 2019ലെ ഉത്തരവ് തിരുത്താന്‍ സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനം. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതി നല്‍കിയ ഉത്തരവിനെ തുടര്‍ന്ന് ഉയര്‍ന്ന ജനരോഷം കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളെ സംസ്ഥാന സര്‍ക്കാരിന്റെ തന്നെ ഉത്തരവ് തടസ്സപ്പെടുത്തുന്ന സ്ഥിതിയാണ്. ജനരോഷം ഉയര്‍ന്നപ്പോള്‍ കേന്ദ്രസര്‍ക്കാരാണ് നിയമം ഉണ്ടാക്കേണ്ടത് എന്ന നിലപാടായിരുന്നു മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഉണ്ടായിരുന്നു.

2019ലെ പിണറായി സര്‍ക്കാരിന്റെ ഉത്തരവ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയെങ്കിലും പതിവുപോലെ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയേയും കുറ്റം പറഞ്ഞ് ഒഴിയുകയായിരുന്നു സിപിഎം. എന്നാല്‍ നിയമം തിരുത്താതെ സുപ്രീംകോടതിയെ സമീപിക്കാന്‍ കഴിയില്ലെന്ന നിയമോപദേശത്തിന് പിന്നാലെയാണ് മന്ത്രിസഭ തീരുമാനം. തീരുമാനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വാഗതം ചെയ്തു.

Most Popular

Recent Comments