തൃശൂര്‍ ജില്ലയിലെ പ്രശസ്ത കൂട്ടായ്മയായ പുറ്റേക്കരയിലെ കോസ്‌മോസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു. കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡിയിലായിരുന്നു ചടങ്ങ്. ക്ലബിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കാനുള്ള പദ്ധതികള്‍ ജനറല്‍ ബോഡി യോഗം ചര്‍ച്ച ചെയ്തു. സ്വാതന്ത്യദിനം വിപുലമായി ആചരിക്കുക, മെഡിക്കല്‍ ക്യാമ്പ്, കുടുംബമേള എന്നിവ നടത്തുക തുടങ്ങിയ തീരുമാനങ്ങള്‍ എടുത്തു.
നിലവിലെ സെക്രട്ടറി ജോഫി ജേക്കബ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ട്രഷറര്‍ ജോ ഡേവിഡ് വരവ് ചിലവ് കണക്ക് ആവതരിപ്പിച്ചു. ജോര്‍ജ് മാസ്റ്റര്‍ ആധ്യക്ഷനായി.
പുതിയ ഭാരവാഹികള്‍: കെ പി കൃഷ്ണകുമാര്‍ (പ്രസിഡണ്ട്), ജോണ്‍സന്‍ ജേക്കബ് (വൈസ് പ്രസിഡണ്ട്), വികാസ് വാസു (സെക്രട്ടറി), സി പി ജോസ് (ജോയിന്റ് സെക്രട്ടറി), സന്തോഷ് ഡേവീസ് (ട്രഷറര്‍), ജോഫി ജേക്കബ്, ജോ ഡേവിഡ്, എം ജി ബിജു, സി ടി ഡേവീസ്, ജോവിന്‍ ജോജി, ജോണ്‍സന്‍ ജോര്‍ജ്, സി ഡി ജോസ് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).