ദളിതുകള്‍ക്കും സ്വപ്‌നം കാണാം എന്നതിന് തെളിവാണ് തന്റെ സ്ഥാനലബ്ദിയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ദളിതുകള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും മുര്‍മു.
രാജ്യം തന്നിലര്‍പ്പിച്ച വിശ്വാസമാണ് ഇത്. അതിന് ഈ മഹത്തായ രാജ്യത്തോട് നന്ദി പറയുന്നു.
രാജ്യം തന്നിലര്‍പ്പിച്ച വിശ്വാസമാണ് തന്റെ ശക്തി. വനിതാ ശാക്തീകരണാണ് ലക്ഷ്യം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറുമെന്നും രാഷ്ട്രപതിയായി അധികാരമേറ്റ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് ദ്രൗപതി മുര്‍മു പറഞ്ഞു.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന പ്രൗഡഗംഭീര ചടങ്ങിലാണ് സാന്താള്‍ ഗോത്രവിഭാഗക്കാരിയായ മുര്‍മു ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി അധികാരമേറ്റത്. സ്വാതന്ത്ര്യ സമര സേനാനികളേയും മുന്‍ രാഷ്ട്രപതിമാരേയും ഭരണഘടന ശില്‍പ്പി ഡോ അംബേദ്ക്കറേയും സ്മരിച്ചായിരുന്നു ദ്രൗപതി മുര്‍മുവിന്റെ ആദ്യപ്രസംഗം.
ചീഫ് ജസ്റ്റീസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്‌സഭ സ്പീക്കര്‍ ഓം ബീര്‍ള, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, പ്രമുഖര്‍ തുടങ്ങി ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.