വിമാനത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് വിമാന യാത്രാ വിലക്ക്. ഇന്‍ഡിഗോ വിമാനത്തിലാണ് മൂന്നാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യത്തിനകത്തും പുറത്തും ഉള്ള യാത്രകള്‍ക്ക് വിലക്കുണ്ടാകും.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം പ്രതിഷേധം എന്ന് മുദ്രാവാക്യം വിളിച്ച രണ്ട് പേരെയാണ് ഇ പി ജയരാജന്‍ ആക്രമിച്ചത്. രണ്ടു പേരെ ആക്രമിക്കുകയും തള്ളിയിടുകയും ചവിട്ടുകയും ചെയ്‌തെന്ന് പരിക്കേറ്റവര്‍ പറയുന്നു. ഈ സംഭവത്തിലാണ് ജയരാജനെ ശിക്ഷിച്ചത്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം പ്രതിഷേധം എന്ന് വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രണ്ടാഴ്ചത്തേക്കും വിലക്കിയിട്ടുണ്ട്. ഈമാസം 16 മുതലാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
എന്നാല്‍ വിലക്കിനെ കുറിച്ച് തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഇ പി ജയരാജന്‍ അറിയിച്ചു. ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലായെന്നാണ് തന്റെ തീരുമാനം എന്നും ജയരാജന്‍ പറഞ്ഞു.