ലൈബ്രറി പ്രവര്‍ത്തക സംഗമം: സംഘാടക സമിതി രൂപീകരിച്ചു

0

സംസ്ഥാനത്തെ ലൈബ്രറി പ്രവര്‍ത്തകരുടെ സംഗമത്തിനു മുന്നോടിയായി സംഘാടക സമിതി രൂപീകരിച്ചു. പ്രൊഫ. എന്‍.കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ വച്ചു നടന്ന സംഘാടക സമിതി രൂപീകരണ യോഗം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ജൂണ്‍ 13ന് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍വച്ചാണ് ആയിരത്തി അഞ്ഞൂറിലധികം ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ലൈബ്രറി പ്രവര്‍ത്തക സംഗമം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടകനാകുന്ന സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി, സാംസ്‌കാരിക മന്ത്രി ഉള്‍പ്പെടെ മന്ത്രിമാരും സാമൂഹ്യ, സാംസ്‌കാരിക നായകന്മാരും പങ്കെടുക്കും.

ഈ പരിപാടിയുടെ സംഘാടനത്തിനായി ജില്ലയിലെ പ്രധാന ഗ്രന്ഥശാലാ പ്രവര്‍ത്തകരും സാമൂഹ്യ, സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ചെയര്‍മാനും ലൈബ്രറി കൗണ്‍സില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബി.പി.മുരളി ജനറല്‍ കണ്‍വീനറുമായുള്ള 501 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചിരിക്കുന്നത്.
കെ.സി.വിക്രമന്‍, എന്‍.രതീന്ദ്രന്‍, പ്രൊഫ. കാര്‍ത്തികേയന്‍ നായര്‍, പ്രൊഫ. വി.എന്‍.മുരളി, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, പി.എസ്.ശ്രീകല, നിര്‍മല്‍ രാജ്, പി.കെ.രാജ്‌മോഹന്‍, വി.കെ.ഷിജു, വിനോദ് വൈശാഖി, ശ്രീകണ്ഠന്‍ (വൈസ് ചെയര്‍മാന്‍മാര്‍) പേരയം ശശി, അനില്‍കുമാര്‍, ഗോപാലകൃഷ്ണന്‍നായര്‍, രാജേന്ദ്രന്‍, രാജഗോപാല്‍, ഷിബു തങ്കന്‍, മുരളീധരന്‍, ബി.അനില്‍കുമാര്‍(ജോയിന്റ് കണ്‍വീനര്‍മാര്‍), പി.കെ.രാജ്‌മോഹന്‍ (ഫുഡ് കമ്മറ്റി- ചെയര്‍മാന്‍), ജി.ശ്രീകുമാര്‍ (കണ്‍വീനര്‍), വാസുദേവന്‍ (അക്കോമഡേഷന്‍- ചെയര്‍മാന്‍), കെ.പി.സുനില്‍കുമാര്‍ (കണ്‍വീനര്‍), വിനോദ് വൈശാഖി (സ്റ്റേജ് ആന്‍ഡ് ഡക്കറേഷന്‍- ചെയര്‍മാന്‍), അനില്‍കുമാര്‍ (കണ്‍വീനര്‍), പ്രൊഫ. എ.ജി.ഒലീന (റിസപ്ഷന്‍- ചെയര്‍പേഴ്‌സണ്‍), എ.പി.സുനില്‍കുമാര്‍ (കണ്‍വീനര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.

സംഘാടക സമിതി യോഗത്തില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു, വി.എന്‍.മുരളി, എ.ജി.ഒലീന, പി.കെ.രാജ്‌മോഹന്‍, ബി.പി.മുരളി, പേരയം ശശി എന്നിവര്‍ സംസാരിച്ചു.