ഹൈക്കോടതി വിധി തങ്ങള്‍ക്ക് ബാധകമല്ലെന്ന് സിഐടിയു

0

തങ്ങള്‍ക്ക് എതിരാവുന്ന ഹൈക്കോടതി വിധി അംഗീകരിക്കില്ലെന്ന് സിഐടിയു. സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദനാണ് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സിഐടിയു നിലപാട് അറിയിച്ചത്.

മാതമംഗലത്ത് സിഐടിയു ഗുണ്ടായിസത്തിന്റെ പേരില്‍ വ്യവസായ സ്ഥാപനം അടക്കേണ്ടി വന്ന വിഷയത്തിലാണ് നിയമത്തെ വെല്ലുവിളിക്കുന്ന നിലപാട് സംസ്ഥാന പ്രസിഡണ്ട് പ്രഖ്യാപിച്ചത്. ചുമട് തൊളിലാളികളുടെ തൊഴില്‍ അവകാശത്തെ ചോദ്യം ചെയ്യുന്ന വിധി ഹൈക്കോടതിയുടെ ആയാലും തങ്ങള്‍ അംഗീകരിക്കില്ല. മാതമംഗലത്തെ കടയിലെ ജീവനക്കാര്‍ക്ക് ലേബര്‍ കാര്‍ഡ് നല്‍കിയ വിധിയും അംഗീകരിക്കില്ല.

ലുലു മാള്‍ അടക്കമുള്ള സ്വകാര്യ മാളുകളില്‍ ഇത് ബാധകമല്ല. മാളുകള്‍ സ്‌പെഷ്യല്‍ ഇക്കണോമിക്‌സ് സോണിലാണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കുത്തകക്കാരുടെ മാളുകളില്‍ സിഐടിയു ഗുണ്ടായിസം നടത്തുന്നതിന് പാര്‍ടി എതിരാണെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. എന്നാല്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഗുണ്ടായിസം സിഐടിയു തുടരുമെന്ന് പ്രഖ്യാപിക്കുകയാണ് സംസ്ഥാന പ്രസിഡണ്ട്.