അഹമ്മദാബാദ് സ്‌ഫോടന പരമ്പര; 38 ഭീകരര്‍ക്ക് വധശിക്ഷ, ശിക്ഷിക്കപ്പെട്ടവരില്‍ 2 മലയാളികളും

0

രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടന പരമ്പരയില്‍ ശിക്ഷ വിധിച്ച് കോടതി. അഹമ്മദാബാദ് സ്‌ഫോടന പരമ്പരയില്‍ ഇസ്ലാമിക ഭീകരരായ 38 ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. 11 പേര്‍ക്ക് ജീവപര്യന്തമാണ് ശിക്ഷ. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവരില്‍ 2 മലയാളികളുമുണ്ട്.

2008 ലാണ് രാജ്യത്തെ ഞെട്ടിച്ച് അഹമ്മദാബാദില്‍ സ്‌ഫോടന പരമ്പര ഉണ്ടായത്. ജൂലൈ 26ന് ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ 56 പേരാണ് കൊല്ലപ്പെട്ടത്. 248 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആകെ 78 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 49 പേരെ കുറ്റക്കാരായി കണ്ടെത്തി. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന മുസ്ലീം ഭീകര സംഘടനയുടെ തലവന്‍ യാസീന്‍ ഭട്കല്‍ അടക്കമുള്ളവരാണ് പ്രതികള്‍.