മുഖ്യമന്ത്രിക്കെതിരായ കോടതി വിധി ഭയന്നാണു ഓഡിനൻസ്
തട്ടിപ്പും അഴിമതിയും നടത്തുന്നവര്‍ ഭരണാധികാരികളായാല്‍ അവര്‍ സ്വയം രക്ഷക്ക് വേണ്ടി നിയമനിര്‍മ്മാണങ്ങള്‍ കൊണ്ടുവരും. അതാണ് ലോകായുക്ത ഓര്‍ഡിനന്‍സില്‍ സംഭവിച്ചതെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് എതിരായിട്ടുളള കേസ് ലോകായുക്തയിൽ നിലനില്‍ക്കുകയാണ്. അതില്‍ നിന്ന് രക്ഷനേടുവാനാണ് ഇപ്പോള്‍ ധൃതിപിടിച്ച് ഓര്‍ഡിനനസ് ഇറക്കിയത്.
ഏത് തരത്തിലുളള അഴിമതിയും നടത്താനുളള പൂര്‍ണമായ ലൈസന്‍സാണ് ഇതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്. അക്കൗണ്ടന്‍റ് ജനറലിന്‍റെ വാ മൂടിക്കെട്ടി, വിജിലന്‍സിനെ നിഷ്ക്രിയമാക്കിയത് നാം കണ്ടതാണ് ഇപ്പോൾ അഴുമതിക്കെതിരെ നടപടി എടുക്കാനുള്ള ലോകായുക്തയുടെ സെക്ഷന്‍ 14 അതും ഇല്ലാതാക്കി. കേരളത്തില്‍ ഇടതുമുന്നണിയുടെ ഭരണകാലത്ത് തീവെട്ടിക്കൊളളയും അഴിമതിയും ഇനി യഥേഷ്ടം നടത്താന്‍ കഴിയുന്ന അവസ്ഥ സംസ്ഥാനത്ത് ഉണ്ടായിരിക്കുകയാണ്. ഇതിന് എതിരായിട്ടാണ് ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണം
സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടിയിട്ടാണോ നിയമനിര്‍മ്മാണങ്ങളും ചട്ടങ്ങളും തീരുമാനങ്ങളും ഉണ്ടാക്കേണ്ടത്. മുഖ്യമന്ത്രി സ്വയം കേസില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടി ലോകായുക്തയില്‍ നിയമ ഭേദഗതി കൊണ്ടുവന്നു. 22 വര്‍ഷം ചെയ്യാതിരുന്ന ഒരു കാര്യം പൊടുന്നനെ ചെയ്തതിന്‍റെ ഉദ്ദേശം സ്വയം രക്ഷപെടുവാനാണ്.
അമേരിക്ക സന്ദര്‍ശനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി തിരികെ വന്നപ്പോള്‍ അതുവരെ പ്രവാസികള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ അംഗീകരിക്കാതിരുന്ന മുഖ്യമന്ത്രി ക്വാറന്‍റൈന്‍ പിന്‍വലിച്ചു. അത് മുഖ്യമന്ത്രി തിരികെ വന്നത് കൊണ്ടാണെന്ന് കൊച്ചു കുട്ടികൾക്ക് പോലും മനസിലാകും
നമ്മുടെ സംസാഥനത്ത് ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട് . കോവിഡ് മൂലം ജനങ്ങള്‍ പ്രയാസപ്പെടുന്നു. റവന്യു റിക്കവറി നടപടികള്‍ നിരന്തരം നടക്കുകയാണ്. ബാങ്കുകള്‍ റിക്കവറി നടപടികളുമായി മുന്നോട്ട് പോകുന്നു. ജനങ്ങള്‍ പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സഹായം നല്‍കുന്ന ഒരു പദ്ധതിയും നടപ്പാക്കാതെ സ്വയം രക്ഷക്ക് വേണ്ടി നിയമനിര്‍മ്മാണം നടപ്പാക്കുന്ന മുഖ്യമന്ത്രിയോട് എനിക്ക് സഹതാപം മാത്രമാണുളളത്. അതിനു ഗവര്‍ണര്‍ കൂട്ട് നില്‍ക്കുകയാണ്.
ഗവര്‍ണറും മുഖ്യമന്ത്രിയുമായി ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. കഴിഞ്ഞ ഒരുമാസക്കാലമായി ഗവര്‍ണര്‍ മുഖ്യമന്ത്രിയെ പറ്റി പറഞ്ഞത് എല്ലാവരും കേട്ടതാണ്. സര്‍വ്വകാലാശാലകളുടെ സ്വയം ഭരണാവകാശത്തെപറ്റി പുരപ്പുറത്ത് ഇരുന്ന് പ്രസംഗിക്കുയായിരുന്നല്ലോ ഗവര്‍ണര്‍. പറഞ്ഞതെല്ലാം ഇപ്പോള്‍ ആവിയായിപോയോ എന്നത് ഗവര്‍ണര്‍ വിശദീകരിക്കണം.
പറഞ്ഞതെല്ലാം ഒരു മണിക്കൂര്‍ ചര്‍ച്ചകൊണ്ട് അവസാനിച്ചോ ? കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാനാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് ശ്രമിക്കുന്നത്.
ജനങ്ങള്‍ക്ക് ഇത് ബോധ്യമുളളകാര്യമാണ്. സിപിഐ പറയുന്നത് പോലെ ഈ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമായ ഒരു ഓര്‍ഡിനന്‍സ് ആണ് എന്നാൽ ആ സി പി ഐ യോടോ മുന്നണിയോടോ ചർച്ച ചെയ്യാതെ തിടുക്കം കാണിച്ചെതെന്തിനെന്നു എല്ലാപേർക്കും ബോധ്യമായി.
ലോകായുക്ത നിയമത്തെ സംബന്ധിച്ച് ആര്‍ട്ടിക്കിള്‍ 213( 2) അനുസരിച്ച് നിയമസഭാ അംഗമെന്ന നിലയില്‍ ഞാന്‍ നിരാകരണ പ്രമേയം കൊടുക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് ഒരു അവകാശമാണ് 213( 2) അനുസരിച്ച് നിയമസഭാ അംഗമെന്ന നിലയില്‍ കൊടുക്കുക എന്നത്. നിയമ സഭ കൂടുന്നതിന് മുന്‍പ് നോട്ടീസ് തൽകുമെന്നു ചെന്നിത്തല കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു