ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി

0

നടന്‍ ദിലീപിനെതിരെ ആരോപണം ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ ലൈംഗിക പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചതായി യുവതി പരാതി നല്‍കി.

10 വര്‍ഷം മുമ്പാണ് പീഡിപ്പിച്ചതെന്ന് കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പറയുന്നു. ജോലി വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഹോട്ടലില്‍ എത്തിച്ച ശേഷമാണ് ബലാത്സംഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്തു. പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യും എന്നു ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ഇപ്പോള്‍ ചാനലുകളിലും മാധ്യമങ്ങളിലും ഇയാളെ കണ്ടപ്പോഴാണ് തന്നെ പീഡിപ്പച്ചത് സംവിധായകന്‍ ബാലചന്ദ്ര കുമാറാണെന്ന് മനസ്സിലായത്. ഇതോടെയാണ് പരാതിപ്പെടാന്‍ തയ്യാറായതെന്നും യുവതി പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് യുവതി പരാതി നല്‍കിയത്. പരാതി വിശദമായി പരിശോധിച്ച ശേഷമേ കേസെടുക്കൂ എന്നാണ് പൊലീസ് നിലപാട്.