അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് “പത്മ”. ചിത്രത്തിൻ്റെ പുതിയ ടീസര്‍ അടുത്തിടെ പുറത്തെത്തി. സുരഭി ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ തന്നെയാണ് നായകൻ.
രസകരമായ രീതിയിലാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫർ മഹാദേവന്‍ തമ്പിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സിയാന്‍ ശ്രാകാന്ത്. സംഗീതം നിനോയ് വര്‍ഗ്ഗീസ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ വരുണ്‍ ജി പണിക്കര്‍. മുമ്പ് ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പിആർഒ: പി.ശിവപ്രസാദ്