ഗവർണ്ണർ ചാൻസിലർ പദവി ഒഴിയുന്നത് സർവ്വകലാശാലകളുടെ സ്വതന്ത്ര പ്രവർത്തനങ്ങളെ ബാധിക്കും

0

ചാൻസിലർ പദവി ന ഒഴിയുന്നത് സർവ്വകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ വിസി നിയമനത്തിൽ തനിക്ക് പറ്റിയ തെറ്റ് തിരുത്താൻ ഗവർണർ തയ്യാറാവുകയാണ് വേണ്ടത്. പകരം താൻ ചാൻസിലർ പദവിയിൽ തുടരില്ല എന്ന വാദം തെറ്റായി അംഗീകരിച്ച വിസി നിയമനത്തെ ന്യായീകരിക്കാൻ മാത്രമേ സഹായിക്കു.

നിയമസഭ പസ്സാക്കിയ നിയമത്തിലൂടെ സ്ഥാപിതമായ ചാൻസിലർ പദവി ഗവർണ്ണർ വേണ്ടെന്നു വെയ്ക്കുന്നത് സർവകലാശാലയെ ഭരണ പ്രതിസന്ധിയിലേക്ക് നയിക്കും. വിസി നിയമന കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് കത്ത് എഴുതിയത് തെറ്റാണെന്നു ഗവർണ്ണർ നിരവധി തവണ പറഞ്ഞിട്ടും, കത്ത് എഴുതിയതിനെ ന്യായീകരിച്ച മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയോട് ഗവർണ്ണർ ആവശ്യപ്പെടണം. ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘ നമാണു മന്ത്രി നടത്തിയത്. എന്നിട്ടും ഗവർണ്ണറെ വെല്ലുവിളിച്ച മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടതെ ചാൻസിലർ പദവി ഒഴിയുന്നുവെന്ന പ്രഖ്യാപനം മന്ത്രിക്കും ഗവൺമെൻ്റിനും കുടുതൽ തെറ്റുകൾ ചെയ്യാൻ അവസരമൊരുക്കും.

വിവരവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും ഗവർണറുടെ ഓഫീസിൽ നിന്നും രേഖകൾ ലഭ്യമാകാത്തതു കൊണ്ടാണ് മന്ത്രിക്കെതിരായി ലോകായുക്തയെ സമീപിക്കാൻ വൈകുന്നതെന്നും ചെന്നിത്തല പറഞ്ഞു