നിളാ പുനരുജ്ജീവനത്തിനായി “അതിജീവനം” പദ്ധതിയുമായി വിദ്യാർത്ഥികൾ. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥികളാണ് പുഴ ശുചീകരണം നടത്തിയത്.
കേന്ദ്ര സർക്കാർ ഇൻഫർമേഷൻ & ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിൻ്റെ കീഴിലുള്ള പാലക്കാട് ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോയും, നിളാ വിജ്ഞാന കേന്ദ്രവും ഒറ്റപ്പാലം എൻ.എസ്.എസ്. കോളജിലെ എൻ.എസ്.എസ് വിഭാഗവും ചേർന്ന് ഭാരതപ്പുഴ ശുചീകരണം, പുഴ പഠനം, ചർച്ച, ക്ലാസ്സ്എന്നിവയ്ക്ക് നേതൃത്വം നൽകി.
ദൂരദർശൻ വാർത്ത വിഭാഗം മുൻ ഡയറക്ടർ എ.കെ. ശങ്കരനാരായണൻ, ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ സ്മിതി, എഫ്. ഒ. ബി. ഉദ്യോഗസ്ഥനായ എം. സുരേഷ്കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ഹിമ. കെ, നിളാ വിജ്ഞാന കേന്ദ്രം കോർഡിനേറ്റർമാരായ ഐ.ബി.ഷൈൻ, കൃഷ്ണകുമാർ കെ.ടി, വിപിൻ കൂടിയേടത്ത് എന്നിവർ സംസാരിച്ചു
മായന്നൂർ മീറ്റ്ന കടവിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചത്. നാഷണൽ സർവ്വീസ് വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ശുചീകരണം. ഉച്ചക്ക് ശേഷം മാലിന്യ സംസ്കരണത്തെ കുറിച്ച് നടത്തിയ ക്ലാസ്സ് വി. രാധാകൃഷ്ണൻ നയിച്ചു. തുടർന്ന് നദി സംരക്ഷണത്തെ കുറിച്ച് നടത്തിയ പോസ്റ്റർ രചന മത്സര വിജയികൾക്ക് സമ്മാനം നൽകി. 80 ബിരുദ വിദ്യാർത്ഥികൾ പങ്കെടുത്തു.