അബുദാബിയിലെ പ്രമുഖ എഞ്ചിനീയറിംഗ് കമ്പനിയായ ഇക്വിലിബ്രിയം എഞ്ചിനീയറിംഗ് കൺസൾട്ടൻസി ആദ്യമായി സംഘടിപ്പിച്ച യുഎഇയിലെ കോർപ്പറേറ്റ് ടി 20 ക്രിക്കറ്റ് ലീഗായ ഇക്വിലിബ്രിയം ക്രിക്കറ്റ്ലീഗ് (ഇസിഎൽ) സീസൺ 1ൽ ഇക്വിലിബ്രിയം എഞ്ചിനീയറിംഗ് കൺസൾട്ടൻസി കിരീടം ഉയർത്തി.
ഇത്തിഹാദ് എഞ്ചിനീയറിംഗ് ആയിരുന്നു ഫൈനലിലെ എതിരാളികൾ. 49 റൺസിനായിരുന്നു ജയം. സ്കോർ.. ഇക്വിലിബ്രിയം 228/3 (20.0). ഇത്തിഹാദ്എ ഞ്ചിനീയറിംഗ് 179/10 (18.1).
2021 ഒക്ടോബറിൽ ആരംഭിച്ച ലീഗിൽ യുഎഇയിലെ 8 വ്യത്യസ്ത കോർപ്പറേറ്റ് കമ്പനികളിൽ നിന്നുള്ള 8 ടീമുകൾ മത്സരിച്ചു. ഇത്തിഹാദ് എഞ്ചിനീയറിംഗ്, ലുലുഗ്രൂപ്പ് ഇന്റർനാഷണൽ, അബുദാബി ഷിപ്പ്ബിൽഡിംഗ്, ഗാൽഫാർ എഞ്ചിനീയറിംഗ്, അൽനാസർ എഞ്ചിനീയറിംഗ്, അൽസീഫ മറൈൻ, അൻസാൽഡോ എനർജിയ, ഇക്വിലിബ്രിയം എഞ്ചിനീയറിം ഗ്കൺസൾട്ടൻസി (ഇഇസി) എന്നിവയാണ് ടീമുകൾ.
ഇക്വിലിബ്രിയം എഞ്ചിനീയറിംഗ് കൺസൾട്ടൻസിയിലെ അക്ഷയ് ദാബ്‌ഡെയാണ് ഫൈനൽ മത്സരിത്തിലെ പ്ലെയർ ഓഫ്ദി മാച്ച്. ടൂർണമെന്റിലെ കളിക്കാരനും മികച്ച ബാറ്റ്‌സ്മാൻ അവാർഡും അക്ഷയ് സ്വന്തമാക്കി. മികച്ച ബൗളർ ടീം ഇഇസിയുടെ അനൂപ് എസ് ആണ്. ഇ ത്തിഹാദ് എ ഞ്ചിനീയറിംഗിലെ മനോജ് മികച്ച ഫീൽഡർ ആയി.
ഇക്വിലിബ്രിയം എഞ്ചിനീയറിംഗ് കൺസൾട്ടൻസി ചെയർമാനും സിഇഒയുമായ മുഹമ്മദ് സഹൂ അൽസുവൈദി ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.