കൈത്തറി ഗ്രാമമായ തിരുവില്വാമല പഞ്ചായത്തിലെ കുത്താമ്പുള്ളിയിൽ നിളാ വിജ്ഞാന കേന്ദ്രത്തിൻ്റെയും, പാലക്കാട് മേഴ്സി കോളേജിൻ്റെയും ആഭിമുഖ്യത്തിൽ സർവ്വേയും, പുഴ ബോധവത്കരണം നടത്തി. തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത സുകുമാരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ബാലകൃഷ്ണൻ അധ്യക്ഷനായി.
50 സോഷ്യൽ വർക്ക് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചൂലന്നൂർ മയിൽ സങ്കേതത്തിൽ നടക്കുന്നപഞ്ചദിന നിളാ പഠന ക്യാമ്പ് “പുനർജനി” ഭാഗമായാണ് കൈത്തറി ഗ്രാമത്തിലെ വീടുകൾ കയറി സർവ്വേ നടത്തിയത്. നിളാ നദിയുടെ പെരുമയും, ഗരിമയും തിരിച്ചെടുക്കുക. ഗ്രാമത്തെ സമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം.
പുഴ സംരക്ഷണ ബാധ്യതയുള്ള സമൂഹത്തെ വളർത്തിയെടുക്കാനും, പുഴയ്ക്ക് കാവലായി ജൈവവൈവിധ്യം പരിപോഷിപിക്കാനും തുടർ പ്രവർത്തനങ്ങൾക്ക് ക്യാമ്പ് രൂപരേഖ തയ്യാറാക്കി.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദേവി, ഗിരിജ, രഞ്ജിത്ത്, ബേബി രജിത എന്നിവർ പങ്കെടുത്തു. മേഴ്സി കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗം മേധാവി ശുഭിത മേനോൻ, ക്യാമ്പ് കോർഡിനേറ്റർ ഐ.ബി.ഷൈൻ , കൃഷ്ണകുമാർ കെ.ടി എന്നിവർ സംസാരിച്ചു. തുടർന്ന് പ്രസിദ്ധമായ പുനർജനി കേന്ദ്രം സന്ദർശിച്ചു.