HomeKeralaസംസ്ഥാനത്ത് ഇന്ന് 14 കോവിഡ് ബാധിതര്‍; ജനങ്ങളുടെ പൂര്‍ണമായ സഹകരണം വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 14 കോവിഡ് ബാധിതര്‍; ജനങ്ങളുടെ പൂര്‍ണമായ സഹകരണം വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ആരോഗ്യപ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു

6 പേര്‍ കാസര്‍കോട് ജില്ലയിലുള്ളവര്‍. 8 പേര്‍ ദുബായിയില്‍ നിന്ന് വന്നവര്‍

സംസ്ഥാനത്ത് ചികിത്സയിലുള്ളത് 105 പേര്‍

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. ലോക്ഡൗണ്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളണം

ലോക്ഡൗണ്‍ ഗൗരവമായി ഉള്‍ക്കൊള്ളാത്തവര്‍ക്കെതിരെ ഇനി കര്‍ശന നടപടി

നിയോജക മണ്ഡലങ്ങളുടെ ഏകോപന ചുമതല എംഎല്‍എമാര്‍ക്ക്

തെരുവില്‍ ഉറങ്ങുന്നവരുടെ ഭക്ഷണം, മരുന്ന്, താമസം എന്നിവയുടെ ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്ക്

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മതിയായ സൗകര്യം ഇല്ലെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം

ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യത്തിനും സുരക്ഷക്കും മുന്തിയ പരിഗണന നല്‍കും

മാധ്യമ പ്രവര്‍ത്തകര്‍ക്ക് തടസ്സങ്ങളുണ്ടാവില്ല. തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

സ്വകാര്യ വാഹനങ്ങള്‍ അത്യാവശ്യത്തിന് മാത്രം പുറത്തിറക്കാം

പുറത്തിറങ്ങുന്നവര്‍ സത്യവാങ്ങ്മൂലം നല്‍കണം. തെറ്റായ വിവരം നല്‍കിയാല്‍ കര്‍ശന നടപടി

ടാക്‌സി, ഓട്ടോ എന്നിവ അത്യാവശ്യത്തിന് മാത്രം അനുവദിക്കും

Most Popular

Recent Comments