ദത്ത് വിവാദത്തിൽ കുട്ടിയുടെ ഡിഎൻഎ സാംപിളെടുത്തു . രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്നുള്ള വിദഗ്ധർ കുഞ്ഞിനെ പാർപ്പിച്ചിരിക്കുന്ന നിർമല ശിശുഭവനിലെത്തിയാണ് സാംപിൾ ശേഖരിച്ചത്. പിന്നീട് അനുപമയുടെയും പങ്കാളിയുടെയും സാംപിളും ശേഖരിച്ചു.
തൻ്റെയും ഭർത്താവിൻ്റെയും കുട്ടിയുടെയും ഡിഎൻഎ സാംപിൾ ഒരുമിച്ച് എടുക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് അനുപമ പറഞ്ഞു. തെറ്റു ചെയ്തവർക്കു സാംപിൾ എടുക്കാനുള്ള ഉത്തരവാദിത്തം നൽകിയാൽ അവർ പ്രതികാര മനോഭാവത്തോടെ പെരുമാറും. ഡിഎൻഎ സാംപിൾ എടുക്കുന്ന കുഞ്ഞ് തൻ്റേതാണെന്ന് ഉറപ്പാക്കാനാകില്ലെന്നും അനുപമ പറഞ്ഞു.




































