സംസ്ഥാന സർക്കാരിന് സഹസ്രകോടികൾ കൊള്ള നടത്താനുള്ള ഉപാധിയായ കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി കെ-റെയിൽ വിരുദ്ധ സമരം സംഘടിപ്പിക്കും. കോഴിക്കോട് ഒഴികെ 13 ജില്ലാ കേന്ദ്രങ്ങളിൽ 20 ന് പാർട്ടി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ അറിയിച്ചു.
പാലക്കാട് നടക്കുന്ന പ്രതിഷേധ സംഗമത്തിന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നേതൃത്വം നൽകും. കോഴിക്കോട് 21ന് നടക്കുന്ന പ്രതിഷേധ സംഗമവും കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മറ്റു നേതാക്കൾ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നേതൃത്വം നൽകും. കെ-റെയിൽ വിരുദ്ധ സമരത്തിന് തുടക്കം മുതലേ പിന്തുണ നൽകിയ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. ഇത് പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതിയല്ല മറിച്ച് സംസ്ഥാനത്തെ കൂടുതൽ കടക്കെണിയിലാക്കുന്നതാണെന്നും ജോർജ് കുര്യൻ പറഞ്ഞു.




































