കോടികളുടെ സർക്കാർ കുടിശ്ശിക; സ്വകാര്യ ആശുപത്രികൾ കാരുണ്യ പദ്ധതി നിർത്തുന്നു

0

കോടികൾ കുടിശ്ശിക ഇനത്തിൽ ലഭിക്കാനുള്ള സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഒരു പദ്ധതി തകരുന്നു. കേരള ആരോഗ്യ സുരക്ഷ പദ്ധതിയായ കാരുണ്യയാണ് പാതിവഴിയിൽ നിന്നുപോകുന്നത്.

കേരള ആരോഗ്യ സുരക്ഷ പദ്ധതിയായ കാരുണ്യ മുഖേനയുള്ള ചികിത്സ നിർത്തുന്നതായി സ്വകാര്യ ആശുപത്രികൾ സർക്കാരിനെ അറിയിച്ചു. 200 കോടി രൂപ സർക്കാർ കുടിശ്ശിക  വരുത്തിയതിനെ തുടർന്നാണ് തീരുമാനം. മൂന്ന് മാസമായി പല ആശുപത്രികൾക്കും പണം ലഭിച്ചിട്ടില്ല. കാരുണ്യ മുഖേനയുള്ള ചികിത്സ നിർത്തുന്നുവെന്ന് കാണിച്ച് ആശുപത്രികൾ ആരോഗ്യമന്ത്രിക്ക് കത്തയച്ചു.

412 സ്വകാര്യ ആശുപത്രികളിലാണ് കാരുണ്യ പദ്ധതിയിലുള്ളത്. ഇതോടെ പാവപ്പെട്ടവർക്ക് വിദഗ്ദ ചികിത്സ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന പദ്ധതിയാണ് ഇല്ലാതാകുന്നത്.