“കങ്കണ റണാവത്ത് ചരിത്രം വായിക്കണം”: ശശി തരൂർ

0

കങ്കണ റണാവത്ത് കുറച്ച് ചരിത്രം വായിക്കുന്നത് നല്ലതാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ഭിക്ഷാടനം എന്നൊക്കെ കങ്കണ  ഉപമിക്കുന്നത് പരിഹാസ്യമാണ്.  എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ.

“അവർ അൽപ്പം ചരിത്രം വായിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. മഹാത്മാഗാന്ധി ഭിക്ഷാടന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചതെന്ന് അവർ ശരിക്കും കരുതുന്നുണ്ടെങ്കിൽ ചരിത്രം അറിയില്ലെന്ന് മനസ്സിലാക്കാം. നിങ്ങളുടെ നിയമം അനീതിയാണെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞയാളാണ് രാഷ്ട്രപിതാവ്. ” ഞാൻ നിങ്ങളുടെ നിയമം ലംഘിക്കുകയാണ്, ഇഷ്ടം പോലെ എന്നെ ശിക്ഷിക്കൂ… നിങ്ങളുടെ ശിക്ഷ ഞാൻ ഏറ്റുവാങ്ങാം’ എന്ന് പറഞ്ഞ മഹാത്മാവിനെയാണോ യാചകനുമായി ഉപമിക്കുന്നതെന്നും  ശശി തരൂർ ചോദിച്ചു.