അമരീന്ദര്‍ ഔട്ട്

0

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചു. സോണിയാ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി.

മുപ്പതിലേറെ എംഎല്‍എമാര്‍ എഎപിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് സോണിയാ ഗാന്ധി രാജി ആവശ്യപ്പെട്ടത്. ഭരണ വിരുദ്ധ വികാരമുണ്ടെന്ന് എഐസിസി സര്‍വേയും ഉണ്ടായിരുന്നു.

അപമാനിതനായാണ് പടിയിറങ്ങുന്നതെന്ന് അമരീന്ദ്രര്‍ സിംഗ് പറഞ്ഞു. രണ്ടു തവണ നിയമസഭ കക്ഷി യോഗം ചേര്‍ന്നിട്ടും തന്നെ രാജിക്കാര്യം അറിയിച്ചില്ല. ഈ അപമാനം മുതിര്‍ന്ന നേതാവായ തനിക്ക് എങ്ങനെ സഹിക്കാനാവും. ഭീവി തീരുമാനം സാഹചര്യങ്ങള്‍ക്കനുസരിച്ചാകുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.