ആന്റണി സാമി സംവിധാനം ചെയ്ത് വൈറ്റ് ലാമ്പ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ്.പി രാമനാഥൻ നിർമ്മിക്കുന്ന തമിഴ് ആക്ഷൻ ചിത്രമാണ് ‘സായം’. വിജയ് വിശ്വ നായകനാകുന്ന ചിത്രത്തിൽ ഷൈനി നായികയായി അഭിനയിക്കുന്നു.
പൊൻവണ്ണൻ, ബോസ് വെങ്കട്ട്, സീത, പ്രിൻസ്, തെന്നവൻ, സെന്തി, എലിസബത്ത്, ബെഞ്ചമിൻ തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു. ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ് സായം. ചിത്രത്തിൻ്റെ മ്യൂസിക്ക് ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈ സാലിഗ്രാമത്തിലെ പ്രസാദ് ലേബലിൽ നടന്നു.
സംവിധായകരായ എസ്.എ ചന്ദ്രശേഖർ, ആർ.വി ഉദയകുമാർ, സൈരമണി, ജാഗ്വാർ ഗോൾഡ്, നടൻ ബോസ് വെങ്കട്ട്, തമിഴ്നാട് പ്രസ് അസോസിയേഷൻ പ്രസിഡന്റ് ഡി.എസ്.ആർ സുഭാഷ്, നടിമാരായ കീർത്തന, കോമൾ ശർമ്മ, ശസ്വി ബാല, ഗാനരചയിതാക്കൾ കമ്പം എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. ഗുണാജിയും സോർഗോയും ഉൾപ്പെടെ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
സലീമും ക്രിസ്റ്റഫറും ചേർന്ന് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ മുത്തു മുനുസ്വാമിയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
യുഗഭാരതി, വിവേക, ആന്റണി ദാസൻ, പൊൻ സീമാൻ എന്നിവരുടെ വരികൾക്ക് നാഗാ ഉദയൻ സംഗീതം നൽകിയിരിക്കുന്നു. വിദ്യാർത്ഥികൾക്കിടയിലെ ജാതീയത വളരുമ്പോൾ, ജീവിതം എങ്ങനെ മാറുന്നു എന്നതിലാണ് സിനിമ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പി.ആർ.ഒ- കെ.എസ്.കെ സെൽവ, പി.ശിവപ്രസാദ്