നിപ പ്രതിരോധം വിലയിരുത്തി മന്ത്രി തല യോഗം

0
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മന്ത്രി വീണാ ജോർജ് കോഴിക്കോട് മെഡിക്കല് കോളേജ് സന്ദര്ശിച്ച് യോഗം ചേര്ന്ന് പ്രവര്ത്തനങ്ങള് വിലയിരുത്തി. മന്ത്രിമാരായ  പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ എന്നിവര് ഒപ്പമുണ്ടായിരുന്നു.
മെഡിക്കല് കോളേജിലെ പേ വാര്ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികള്ക്ക് മാത്രമായി നെഗറ്റീവ് പ്രഷര് ഐസിയുവും സജ്ജമാക്കി. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കല് കോളേജ് ഐസൊലേഷന് വാര്ഡിലേക്ക് മാറ്റി.
ഐസിയു ബെഡുകളുടേയും വെന്റിലേറ്ററുകളുടേയും ലഭ്യത ഉറപ്പാക്കുന്നതാണ്. രോഗിയുമായി സമ്പര്ക്കത്തിലുള്ളവരെ അടിയന്തരമായി മെഡിക്കല് കോളേജ് ആശുപത്രിയിലെത്തിക്കാന് ആംബുലന്സ് സൗകര്യം ഉറപ്പുവരുത്തും. കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഒഴിവുകള് ഉടന് നികത്തുന്നതാണ്.
നിപ പരിശോധന കോഴിക്കോട് മെഡിക്കല് കോളേജില് തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാന് നടപടി സ്വീകരിച്ചു. എന്ഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയര് ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കല് കൂടി കണ്ഫോം ചെയ്യാന് എന്ഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളില് പരിശോധനാ ഫലം അറിയിക്കുന്നതാണ്. ആലപ്പുഴ വൈറോളജി ഇന്സ്റ്റിറ്റിയൂട്ടിലെ വിദഗ്ധ സംഘം ഉടന് മെഡിക്കല് കോളേജില് എത്തും.