ജെയിന്‍ ഓണ്‍ലൈനില്‍ ACCA അംഗീകൃത കോഴ്‌സുകള്‍

0

യുജിസി അംഗീകാരമുള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രൊഫഷണല്‍ യോഗ്യതയായ ACCA കൂടി നേടിയെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരം. ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയാണ് കോമേഴ്‌സിലും മാനേജ്‌മെന്റിലും ബിരുദതലത്തിലും ബിരുദാനന്തര ബിരുദ തലത്തിലും വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ഫിനാന്‍സും അക്കൗണ്ടിങ്ങും മുഖ്യ വിഷയങ്ങളായ B.Com, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് പ്രധാന പഠനവിഷയമായ BBA, M.Com, MBA എന്നീ നാല്  ACCA അംഗീകൃത കോഴ്‌സുകള്‍ തുടങ്ങുന്നതിനാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് യുജിസി അനുമതി നല്‍കിയിട്ടുള്ളത്.

ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷൻ്റെ (ISDC) സഹകരണത്തോടെ ആവിഷ്‌കരിച്ചിട്ടുള്ളതാണ് ഈ കോഴ്‌സുകൾ. സിലബസ്സിൻ്റെ വ്യാപ്തി, വിഷയങ്ങളുടെ പഠനക്രമം, പരീക്ഷാ നടത്തിപ്പുകളുടെ ക്രമീകരണം, മൂല്യനിര്‍ണയം എന്നിവയെല്ലാം ACCA-യുടെ നിലവാരത്തിലുള്ളതിനായതിനാല്‍ ഇതിലെ വിദ്യാര്‍ഥികള്‍ക്ക് ACCA യോഗ്യതയ്ക്കുള്ള വിഷയങ്ങളിലെ പതിമൂന്ന് പരീക്ഷകളില്‍ ഒന്‍പതെണ്ണത്തില്‍ പൂര്‍ണമായും ഇളവ് ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ജെയിന്‍ ഓണ്‍ലൈന്‍ ആവിഷ്‌കരിച്ചിട്ടുള്ള അത്യാധുനിക ലേണിങ് മാനേജ്‌മെൻ്റ് സിസ്റ്റം അധ്യാപക-വിദ്യാര്‍ഥി സംവേദനത്തിനും തല്‍സമയ സംശയനിവാരണത്തിനും പുറമേ മാനേജ്‌മെൻ്റ് രംഗത്തെ വിദഗ്ധരുമായും വ്യവസായികളുമായും നേരിട്ട് ആശയവിനിമയം നടത്തുന്നതിനും അനുയോജ്യമാണ്.

നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഡിജിറ്റല്‍ ലോകത്ത് ഒട്ടനവധി വാണിജ്യ വിപണന ഇടപാടുകള്‍ ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രൊഫഷണല്‍ അക്കൗണ്ടന്റുമാരുടെ മൂല്യം ഇതുമൂലം വര്‍ധിച്ചു വരികയാണെന്നും ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ന്യു ഇനീഷ്യേറ്റിവ് ഡയറക്ടര്‍ ടോം ജോസഫ് പറഞ്ഞു. മാറിയ കാലഘട്ടത്തില്‍ വിശകലനപാടവവും അനുയോജ്യമായ തീരുമാനങ്ങള്‍ പെട്ടെന്ന് തന്നെ കൈകൊള്ളാന്‍ വേണ്ടുന്ന വൈദഗ്ധ്യവും ഉള്ള ഫിനാന്‍സ് മാനേജ്‌മെന്റ് വിദഗ്ധരെയും അക്കൗണ്ടന്റുമാരെയുമാണ് വ്യവസായ സ്ഥാപനങ്ങളും മറ്റ് തൊഴില്‍ദാതാക്കളും തേടുന്നത്. ഭാവിയിലെ മികച്ച ഇത്തരം പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിന് ജെയിന്‍ ഓണ്‍ലൈന്‍ ആവിഷ്‌കരിച്ചിട്ടുള്ള ACCA അംഗീകൃത കോഴ്‌സുകള്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് രണ്ട് വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകള്‍ കരസ്ഥമാക്കാനും അതുമൂലം ജോലി ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന പുതിയ അംഗീകൃത കോഴ്‌സുകളിലൂടെ ജെയിന്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനം ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതിന് സര്‍വകലാശാലയ്ക്ക് പദ്ധതിയുള്ളതായും ടോം ജോസഫ് വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് 18002020555 നമ്പറില്‍ ബന്ധപ്പെടുകയോ online.jainuniversity.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.