HomeKeralaപൊലീസിൽ ഓഫീസർ ഗ്രേഡ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം: എഎപി

പൊലീസിൽ ഓഫീസർ ഗ്രേഡ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം: എഎപി

കേരള പോലീസിൽ സർക്കിൾ ഇൻസ്‌പെക്ടർ മുതൽ താഴോട്ട് പോലീസ് ഓഫീസർമാരെ ഗ്രേഡ് ചെയ്യുന്നത് രഹസ്യമായാലും ലിസ്റ്റ് പൂർണ്ണമായാൽ വെബ് സിറ്റിൽ പ്രസിദ്ധികരിക്കണമെന്ന് എഎപി. അല്ലെങ്കിൽ ഗ്രൈൻഡിംഗ് അഥവാ വെട്ടിനിരത്തൽ ആകും ഫലത്തിൽ ഉണ്ടാവുക എന്ന് ആം ആദ്മി പാർട്ടി സ്റ്റേറ്റ് കൺവീനർ പി. സി. സിറിയക്ക്.

സ്വജന പക്ഷപാതവും , ലിസ്റ്റിൽ കേറി പറ്റാൻ അഴിമതിയും ഇതിൻ്റെ ഭാഗമായി ഉണ്ടാകും. ഡിജിപിയെ പോലും യോഗ്യത അല്ലാതെ തിരഞ്ഞെടുത്ത പാരമ്പര്യം  കേരളത്തിലുണ്ട്. പിഎസ് സി മെമ്പർ നോമിനേഷൻ പോലും പണത്തിനു പണയം വച്ച രാഷ്ട്രീയ കഥ ആണ് ഇന്നലെകളിൽ ഈ സർക്കാരിലെ ഘടകകക്ഷികൾ പോലും പരാതി പറയുന്നത്.

അതിനാൽ ഗ്രേഡ് ചെയ്യുന്നത് അതനുസരിച്ചു ആ വിവരങ്ങൾ പോലീസ് വകുപ്പിൻ്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തണം. അത് രഹസ്യമായി വച്ചു കൊണ്ടിരുന്നാൽ ഇന്നത്തേതിലും വലിയ സ്വജനപക്ഷപാതവും, അഴിമതിയും നടത്തി അനർഹർ ഉയർന്ന സ്ഥാനങ്ങൾ നേടും. വെളുക്കാൻ തേച്ചത് പണ്ടാവുമെന്നും പി. സി. സിറിയക്ക് പറഞ്ഞു.

Most Popular

Recent Comments