ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

0

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി ഈ ഞായറാഴ്ച അതായത് 29ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. ഓണത്തിൻ്റെ ഭാഗമായി കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ ലോക്ക് ഡൗണ്‍ ഇല്ലായിരുന്നു.

ഹോം ക്വാറൻ്റീന്‍ ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന പരാതി സംസ്ഥാന അവലോകന യോഗത്തില്‍ ഉയര്‍ന്നിരുന്നു. അതിനാല്‍ ഹോം ക്വാറൻ്റീന്‍ ശക്തമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് കോടിയില്‍ അധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടും രോഗ വ്യാപനം കൂടുന്നതില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും ആശങ്കയിലാണ്.