HomeIndiaജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം

ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം

രാജ്യത്ത് ജനപ്രതിനിധികള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണം.

എംപി, എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം. കേസുകള്‍ എന്തിനാണ് നീട്ടി കൊണ്ടു പോകുന്നത്. ഇഡി, സിബിഐ കേസുകള്‍ വൈകുന്നതിൻ്റെ കാരണം വിശദീകരിക്കണം. പതീറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്ത കേസുകള്‍ ഉണ്ട്. സ്വത്തുകള്‍ മരവിപ്പിച്ച ശേഷം തുടര്‍ നടപടി എടുക്കാത്ത ഇഡി നിലപാട് അംഗീകരിക്കാനാവില്ല.

കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതികളോട് ആവശ്യപ്പെടും. കേസുകളില്‍ കേന്ദ്രം ശക്തമായ നിര്‍ദേശം നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

Most Popular

Recent Comments