രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികള്‍ ഉണ്ടാകുന്നത്. പ്രതിദിന കോവിഡ് നിരക്കില്‍ കേരളം ഏറെ മുന്നില്‍. മറ്റ് സംസ്ഥാനങ്ങള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമ്പോള്‍ പ്രതിസന്ധിയിലാണ് കേരളം.
രാജ്യത്തെ ഏറ്റവും ശക്തമായ ആരോഗ്യ സംവിധാനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ലോക നിലവാരത്തിലുള്ള ആശുപത്രികളും ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടായിട്ടും കേരളത്തില്‍ കോവിഡ് നിയന്ത്രിക്കാനാവുന്നില്ല. ആരോഗ്യ സംവിധാനം ഏറെ പിന്നിലായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും രോഗികള്‍ കുറഞ്ഞിട്ടും ഇവിടെ പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്.
മറ്റ് സംസ്ഥാനങ്ങളെ പരിഹസിച്ചിരുന്ന കേരളം ഇപ്പോള്‍ രാജ്യത്തെ ഏറ്‌റവും മോശം അവസ്ഥയിലാണ്. അയല്‍ സംസ്ഥാനങ്ങളിലൊക്കെ പ്രതിദിന മരണം പത്തിലും താഴെയായി കുറഞ്ഞപ്പോഴും ഇവിടെ അത് നൂറിന് മുകളിലാണ്. പലപ്പോഴും ഇരുനൂറിനടുത്തും. ടിപിആര്‍ നിരക്കും ഇവിടെയാണ് കൂടുതല്‍.