HomeKeralaപട്ടികജാതി ഫണ്ട് തട്ടിപ്പ്: രാഷ്ട്രീയം മറന്ന് പട്ടികജാതി സംഘടനകൾ ഒന്നിക്കണം: കെ.സുരേന്ദ്രൻ

പട്ടികജാതി ഫണ്ട് തട്ടിപ്പ്: രാഷ്ട്രീയം മറന്ന് പട്ടികജാതി സംഘടനകൾ ഒന്നിക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിനെതിരെ രാഷ്ട്രീയം മറന്ന് എല്ലാ ദിളത് -പട്ടികജാതി സംഘടനകളും ഒന്നിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട പട്ടികവിഭാഗക്കാരുടെ മക്കൾക്ക് ലഭിക്കേണ്ട ആനൂകൂല്ല്യങ്ങൾ ഭരണകക്ഷിയുടെ ആളുകൾ തട്ടിയെടുത്തിട്ടും ഒരു കപട ദളിത് സ്നേഹികളെയും ആക്ടിവിസ്റ്റുക്കളയും കാണാനില്ല. കേരളം നടുങ്ങിയ അഴിമതിയാണ് തിരുവനന്തപുരം കോർപ്പറേഷനിൽ നടന്നതെന്നും പട്ടികജാതി ഫണ്ട് തട്ടിപ്പിനെതിരെ ബിജെപി പട്ടികജാതി മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

പട്ടികജാതി വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായം ഉപഭോക്താക്കളിൽ എത്താതെ സിപിഎം നേതാക്കളുടെ അക്കൗണ്ടിലെത്തിയതിനെ കുറിച്ച് സമഗ്രമായ അന്വോഷണം വേണം. പ്രതിവർഷം 4,000 കോടി രൂപ കേന്ദ്രം പട്ടികജാതി ക്ഷേമത്തിന് ചിലവഴിക്കാനായി കേരളത്തിനു നൽകുന്നുണ്ട്. ഇതൊക്കെ എവിടെ പോകുന്നു. പട്ടിക വിഭാഗക്കാർക്ക് ഭൂമി നൽകുന്നില്ല. വീട് നിർമ്മിച്ചു നൽകുന്നില്ല. എന്തിന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിന് പോലും സൗകര്യമൊരുക്കുന്നില്ല.

കേന്ദ്രം കൊടുക്കുന്ന പണം ഉദ്യോഗസ്ഥരും സിപിഎമ്മുകാരും അടിച്ചുമാറ്റുകയാണ്. ഫണ്ട് തട്ടിപ്പിൽ കേസെടുത്ത ദേശീയ പട്ടികജാതി കമ്മീഷൻ തിരുവനന്തപുരം കോർപ്പറേഷന് നോട്ടീസയച്ചു കഴിഞ്ഞു. കേരളത്തിലെ പട്ടികജാതിക്കാർക്ക് ലഭിക്കേണ്ട പണം ദുരുപയോഗം ചെയ്തെങ്കിൽ അതിന് സർക്കാരിനെ കൊണ്ട് കണക്ക് പറയിപ്പിക്കും വരെ ബിജെപിയും പട്ടികജാതി മോർച്ചയും പോരാടും.

സംസ്ഥാനത്ത് അഴിമതി കേസുകളിൽ അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രി തന്നെ പല കേസുകളിലും പ്രതി സ്ഥാനത്തുള്ളതു കൊണ്ടാണ്. തിരുവനന്തപുരം അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന് മുമ്പിലെത്തിയ മൊഴി അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. മജിസ്ട്രേറ്റിന് മുമ്പിൽ നൽകിയ പ്രതിയുടെ രഹസ്യമൊഴിയിലാണ് മുഖ്യമന്ത്രി ഡോളർ കടത്തിയെന്ന് പറയുന്നത്. ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടാൻ മുഖ്യമന്ത്രി തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, ജില്ലാ പ്രസിജന്റ് വിവി രാജേഷ്, സംസ്ഥാന സെക്രട്ടറി കരമന ജയൻ, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സ്വപ്നജിത്ത് എന്നിവർ സംസാരിച്ചു.

Most Popular

Recent Comments