ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെന്ന് മൊഴി പുറത്തു വന്നതിന് പിന്നാലെ സിപിഎമ്മിന് വീണ്ടും തിരിച്ചടി. കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന് സ്റ്റേ. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന് എതിരെ നല്‍കിയ ഇഡിയുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ഇഡിയുടെ വാദം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് 10 ദിവസം മാത്രം മുമ്പാണ് ഇഡിക്കെതിരെ പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാരിനെതിരെയുള്ള ഇഡിയുടെ അന്വേഷണത്തിന് തടയിട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു.