ഇന്ത്യ വീണ്ടും സ്വര്‍ണ തിളക്കത്തിൻ്റെ ട്രാക്കില്‍. 2008 ന് ശേഷം ഇതാദ്യമായി ഇന്ത്യ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടി. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ത്രിവര്‍ണ പതാക വാനിലുയര്‍ത്തിയത്.
87.58 മീറ്ററാണ് നീരജ് ചോപ്ര എറിഞ്ഞിട്ടത്. 2008 ഒളിമ്പിക്‌സ് ഒളിമ്പിക്‌സ് ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്രയാണ് ഇന്ത്യക്കായി അവസാനം സ്വര്‍ണ മെഡല്‍ അണിഞ്ഞത്. 86.67 മീറ്റര്‍ എറിഞ്ഞ ചെക്ക് താരം വാഡ്‌ളെക്ക് യാക്കൂബിനാണ് വെള്ളി. ചെക്കിൻ്റെ തന്നെ വെസ്ലി വിറ്റെസ്ലാവ്വെക് 85.44 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടി.