ഇന്ത്യയുടെ സിന്ധു

0

രണ്ട് ഒളിമ്പിക്‌സ് മെഡല്‍ നേടി ചരിത്രമായി പി വി സിന്ധു. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത രണ്ട് ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നത്. വനിതകളുടെ ബാഡ്മിന്റണില്‍ വെങ്കലം നേടിയതോടെയാണ് സിന്ധു ഇന്ത്യയുടെ അഭിമാനമായത്.

നേരത്തെ റിയോ ഒളിമ്പിക്‌സിലും വെങ്കലം നേടിയിരുന്നു. ചൈനയുടെ ഹെ ബിംഗജാവോയെ തോല്‍പ്പിച്ചാണ് ടോക്യോ ഒളിമ്പിക്‌സിലും വെങ്കലം സ്വന്തമാക്കിയത്. സ്വര്‍ണം ലക്ഷ്യമാക്കി മുന്നേറിയ സിന്ധു സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരമായ തായ് സി യിംഗിനോട് പരാജയപ്പെടുകയായിരുന്നു.