ഇറ്റലിയില്‍ കോവിഡ് 19 ചികിത്സക്ക് പ്രോട്ടോക്കോള്‍: 80 കഴിഞ്ഞവര്‍ക്ക് ചികിത്സയില്ല

0

രാജ്യത്ത് കോവിഡ്19 വന്‍തോതില്‍ വ്യാപിച്ചതോടെ എല്ലാവര്‍ക്കും ചികിത്സ നല്‍കാനാവാതെ ഇറ്റലിയിലെ ആരോഗ്യപ്രവര്‍ത്തകര്‍. നിലവിലെ ആരോഗ്യസംവിധാനം കൊണ്ട് കൂടിവരുന്ന വൈറസ് ബാധിതരെ മുഴുവന്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിക്കാനോ ചികിത്സിക്കാനോ കഴിയില്ലെന്ന് ഇറ്റലിയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതോടെ ആരോഗ്യ പ്രോട്ടോക്കോളിന് രൂപം നല്‍കിയിരിക്കുകയാണ് ഇറ്റലി.

പ്രോട്ടോക്കോളില്‍ പ്രവേശിക്കാനുള്ള ആദ്യ യോഗ്യത പ്രായമാണ്. 80 കടന്നാല്‍ ഇനി ചികിത്സയില്ല. കോവിഡ്19 അല്ലാതെ തന്നെ മറ്റു അസുഖങ്ങളുടെ കാര്യത്തില്‍ അഞ്ചില്‍ താഴെയാവണം രോഗിയുടെ സ്‌ക്കോര്‍. ജീവിക്കാന്‍ ഏറ്റവും യോഗ്യതയുള്ളവരെ മാത്രമേ ഇനി ചികിത്സിക്കൂ.