ഏറെ കാത്തിരുന്ന കുതിരാനിലെ തുരങ്ക പാത യാഥാര്‍ത്ഥ്യമായി. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയാണ് ഇതിനുള്ള നിര്‍ദേശം നല്‍കിയത്. ദേശീയ പാത അതോറിറ്റിക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
രാത്രി എട്ടിന് ഉദ്ഘാടന ചടങ്ങുകള്‍ ഇല്ലാതെയാണ് വാഹനങ്ങള്‍ കടത്തി വിട്ടത്. ഇരട്ടക്കുഴല്‍ തുരങ്കത്തിലെ തൃശൂര്‍ ഭാഗത്തേക്കുള്ള തുരങ്കമാണ് തുറന്നത്.
നാളെ ഞായറാഴ്ച തുറക്കുമെന്നായിരുന്നു സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നത്. അതിന് ഒരു ദിവസം മുമ്പ് ചടങ്ങുകള്‍ ഇല്ലാതെ തന്നെ കേന്ദ്ര സര്‍ക്കാര്‍ തുരങ്കം തുറന്നു കൊടുക്കുകയായിരുന്നു.